സൈനികരാണ് രാഷ്ട്രത്തിൻറെ ഏറ്റവും വലിയ ശക്തി എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു – ജയ്സൽമേറിൽ സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കുന്ന നരേന്ദ്ര മോദി

ജയ്സൽമേർ: പ്രധാനമന്ത്രി സ്ഥാനത്തെത്തിയത് മുതൽ കഴിഞ്ഞ ആറു വർഷമായി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചിരുന്ന പ്രധാനമന്ത്രി ഇത്തവണ എത്തിയത് രാജസ്ഥാനിലെ ജയ്സൽമേറിലാണ്. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഈ ദീപാവലി ദിനത്തിൽ സൈനികർക്കായി ഭാരതത്തിലെ എല്ലാവരും ഓരോ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

‘സൈനികരാണ് രാജ്യത്തിൻറെ ഏറ്റവും വലിയ ശക്തി എന്ന് ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു. സൈനികർ രാജ്യത്തിൻറെ സമ്പത്താണ്. അവരുടെ സന്തോഷമാണ് എൻറെ സന്തോഷം. ഓരോ ഇന്ത്യക്കാരുടെയും പേരിലും സൈനീകർക്കും അവരുടെ കുടുംബങ്ങൾക്കും ദീപാവലി ആശംസിക്കുന്നു.’ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിരോധ മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി എംഎം നരവണെ, ബിഎസ്എഫ് മേധാവി ജനറൽ രാകേഷ് അസ്താന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം ജയ്സൽമേർ സന്ദർശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →