ചെന്നൈ: വിവേക് അത്രേയ സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമയിലേക്ക് യുവതാരം നാനിയോടൊപ്പം മലയാളികളുടെ പ്രിയതാരം നസ്രിയ ചുവടുവെക്കുന്നു. യുവതാരം നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്.
ഈ ദീപാവലിക്ക് തെലുങ്ക് സിനിമാ കുടുംബത്തിലേക്ക് നമുക്ക് നസ്രിയയെ സ്വാഗതം ചെയ്യാം എന്നാണ് സംവിധായകന്‍ വിവേക് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
മൈത്രി മൂവി മേക്കേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 21 ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിടും.
മലയാള ചിത്രമായ ട്രാന്‍സിലാണ് നസ്രിയ ഒടുവില്‍ അഭിനയിച്ചത്. തമിഴില്‍ അറ്റ്ലി ഒരുക്കിയ രാജാ റാണി എന്ന ചിത്രത്തിലെ നസ്രിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് നടി തെലുങ്കില്‍ ചുവടു വെക്കുന്നത്.

