കോവിഡ്‌ നിയന്ത്രണ ലംഘനങ്ങള്‍ക്കുളള പിഴ കുത്തനെ കൂട്ടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്‌ നിയന്ത്രണ ലംഘനങ്ങള്‍ക്കുളള പിഴ കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക്ക്‌ ധരിക്കാത്തതുള്‍പ്പടെയുളള ലംഘനങ്ങള്‍ക്കാണ്‌ പിഴ കൂട്ടിയിരിക്കുന്നത്‌.

പൊതുയിടങ്ങളില്‍ മാസ്‌ക്‌ ധരിക്കാതിരുന്നാല്‍ പിഴ 500 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. നിലവില്‍ 200 രൂപയാണ്‌ പിഴ. 500 രൂപ ഈടാക്കിയിരുന്ന നിയന്ത്രണ ലംഘനങ്ങള്‍ക്ക്‌ ഇനിമുതല്‍ 5000 രൂപ വരെയായി പിഴശിക്ഷ ഉയര്‍ത്തി. ക്വാറന്‍റൈന്‍ ലംഘനം, ലോക്ക്ഡൗണ്‍ ലംഘനം, നിയന്ത്രണം ലംഘിച്ച കൂട്ടം കൂടല്‍ എന്നിവയ്‌ക്ക് ഇനി വര്‍ദ്ധിപ്പിച്ച പിഴ നല്‍കണം.

സംസ്ഥാനത്തെ കോവിഡ്‌ വ്യാപനം കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കുറഞ്ഞ നിലയിലാണ്‌. കോവിഡ്‌ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ കഴിഞ്ഞ രണ്ടു ദിവസമായി പത്തിന്‌ താഴെയാണ്‌. നിലവില്‍ ചികിത്സയിലുളള കോവിഡ്‌ രോഗികളുടെ എണ്ണം 95,000ത്തില്‍ നിന്ന്‌ 75,000 ആയി കുറഞ്ഞിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →