മ്യാൻമറിൽ ആംഗ് സാൻ സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വീണ്ടും അധികാരത്തിലേക്ക്

നേപിറ്റോ: മ്യാൻമർ തെരഞ്ഞെടുപ്പിൽ ആംഗ് സാൻ സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വിജയിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം വെളളിയാഴ്ച (13/11/2020) പുറത്തുവന്നു.

നാഷണൽ ലീഗ് ഫോർ ഡെമോക്രസി നേരത്തേ തന്നെ വിജയം പ്രഖ്യാപിക്കുകയും രാജ്യമെങ്ങും ആഹ്ലാദ പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു.
2011 ൽ രാജ്യം സൈനിക ഭരണത്തിൽ നിന്ന് പുറത്തുവന്നതിന് ശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച പ്രഖ്യാപിച്ച ഫലങ്ങൾ പ്രകാരം എൻ‌എൽ‌ഡി 346 സീറ്റുകൾ നേടിയിട്ടുണ്ട് . 642 സീറ്റുകകളാണ് ആകെയുള്ളത്.

മ്യാന്മാറിൽ ഭൂരിപക്ഷമുള്ള ബുദ്ധമത വിശ്വാസികളുടെ അടിച്ചമർത്തലുകൾ നേരിടുന്ന പതിനായിരക്കണക്കിനു വരുന്ന റോഹിങ്ക്യൻ മുസ്ലീങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള അവകാശം നിഷേധിച്ചു എന്ന പേരിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →