ഡിസംബര്‍ 1 മുതല്‍ ത്രിപുരയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കും

അഗര്‍ത്തല: ഡിസംബര്‍ 1 മുതല്‍ ഘട്ടം ഘട്ടമായി സംസ്ഥാനത്ത് 10, 12 ക്ലാസുകള്‍ക്കും കോളേജുകള്‍ക്കും പുനരാരംഭിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ മന്ത്രി രത്തന്‍ ലാല്‍ നാഥ് അറിയിച്ചു. എന്നാല്‍ രേഖാമൂലമുള്ള രക്ഷാകര്‍തൃ സമ്മതമുണ്ടെങ്കിലേ ക്ലാസുകള്‍ നടക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 12വരെ ത്രിപുരയില്‍ 1,198 പുതിയ കൊവിഡ് 19 കേസുകളും 359 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 15 മുതല്‍ സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ 50 ശതമാനം അധ്യാപകരും ഉദ്യോഗസ്ഥരും വരുന്നുണ്ടെന്നും 9-12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അനുമതിയോടെ സ്‌കൂളുകളില്‍ വരാന്‍ അനുവാദമുണ്ടെന്നും ത്രിപുര വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തം കുമാര്‍ ചക്മ വ്യക്തമാക്കി. അതിനിടെ ആസമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച തുറന്നിരുന്നു. അതേസമയം മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സ്‌കൂളുകളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →