ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിളിച്ച കര്‍ഷക സംഘടനകളുടെ യോഗത്തില്‍ 13/11/2020 വെള്ളിയാഴ്ച 30 കര്‍ഷക യൂണിയനുകള്‍ പങ്കെടുക്കും. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് സംയുക്തമായി ആവശ്യപ്പെടുകയാണ് സംഘടനകളുടെ ലക്ഷ്യം.റെയില്‍ സര്‍വീസുകള്‍ ആരംഭിച്ച് പഞ്ചാബിന്റെ സാമ്പത്തിക ഉപരോധം നീക്കുക എന്ന അജണ്ടയോടെ കാര്‍ഷിക മന്ത്രി എന്‍എസ് തോമര്‍, റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവര്‍ വിളിച്ച് ചേര്‍ത്ത യോഗമാണ് ഇന്ന് ഡല്‍ഹിയില്‍ നടക്കുക. ഇതാണ് പ്രധാന അജണ്ട, ഒരു യോഗം എന്നതിന് അപ്പുറത്തേക്കുള്ള ഫലം പ്രതീക്ഷിക്കുന്നില്ലെന്നാണ് ആഗഡ ഖാദിയന്‍ പ്രസിഡന്റ് ഹര്‍മീത് സിംഗ് ഖാദിയന്‍ പ്രതികരിച്ചത്. അതേസമയം, കാര്‍ഷിക പ്രക്ഷോഭം തുടരാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറിയെന്നും നവംബര്‍ 26, 27 തീയതികളില്‍ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് പോലിസ് അനുമതി നിഷേധിച്ചെന്നും യൂണിയനുകളെ പ്രതിനിധീകരിച്ച് സംസാരിച്ച ഖാദിയന്‍ വ്യക്തമാക്കി.നവംബര്‍ 26, 27 തീയതികളില്‍ പഞ്ചാബില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടറുകളില്‍ ഡല്‍ഹിയിലെത്തി പ്രതിഷേധ പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നുവെന്ന് ക്രാന്തികാരി കിസാന്‍ യൂണിയനിലെ രജീന്ദര്‍ സിംഗ് ദീപ്സിങ്വാല പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ടോര്‍ച്ച് കത്തിച്ച് കറുത്ത ദീപാവലി ആഘോഷിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.