തിരുവനന്തപുരം വിമാനത്താവളത്തില്‍ 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

തിരുവനന്തപുരം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച 41 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. 11.11 2020 ബുധനാഴ്ച രാത്രി ദുബായില്‍ നിന്നെത്തിയ ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സിന്റെ വിമാനത്തിലെത്തിയ തമിഴ്‌നാട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. തൂത്തുക്കുടി സ്വദേശികളായ റഹ്മാന്‍(41), അബ്ദുള്‍ ഫൈസിന്‍(26) എന്നിവരില്‍ നിന്നാണ് 800 ഗ്രം തൂക്കം വരുന്ന സ്വര്‍ണ്ണം കണ്ടെടുത്തത്. കാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

വിമാനത്തില്‍ നിന്നും പുറത്തെത്തിയ യാത്രക്കാരെ സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിക്കുന്നതിനിടെ ഇവരുടെ നടത്തത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ എമിഗ്രേഷന്‍ പരിശോധന കഴിഞ്ഞ് പുറത്തേക്ക വന്ന ഇവരുടെ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ സ്ഥിരമായി വിദേശയാത്ര ചെയ്യുന്ന സംഘത്തില്‍ പട്ടതാണെന്ന് മനസിലായി വിശദമായ ചോദ്യം ചെയ്യലിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ച വിവരം ഇവര്‍ പറഞ്ഞത്.

Share
അഭിപ്രായം എഴുതാം