ട്രാക്കിൽ ആനകളെ കണ്ട് ട്രയിൻ നിർത്തി , ലോക്കോ പൈലറ്റിന് കേന്ദ്ര മന്ത്രിയുടെ അഭിനന്ദനം

ന്യൂഡൽഹി: റെയിൽ പാളം കടക്കുന്ന ആനകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ലോക്കോ പൈലറ്റ് ട്രയിൻ നിർത്തി. ട്രെയിനിന്റെ മുന്നിലൂടെ ആനകൾ പാളം കടന്നു പോകുന്ന ആ വീഡിയോ ട്വിറ്ററിൽ പങ്കിട്ടിരിക്കുകയാണ് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ.

പശ്ചിമ ബംഗാളിലെ സിവോക്-ഗുൽമയിലാണ് സംഭവം ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്ന് ആനകൾ പാളം കടക്കുന്നത് ശ്രദ്ധയിൽ പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്ന് നിർത്തുകയായിരുന്നു.
“ലോക്കോ പൈലറ്റിന്റെയും ക്രൂവിന്റെയും ജാഗ്രതയാണ് ആനകളുടെ ജീവൻ രക്ഷിച്ചത്, അഭിനന്ദനങ്ങൾ ” ഗോയൽ ട്വിറ്ററിൽ കുറിച്ചു.

നവംബർ 11 ന് പോസ്റ്റുചെയ്ത ഈ ക്ലിപ്പ് 1.6 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →