60-ാമത് എൻ.‌ഡി‌.സി. കോഴ്‌സിന്റെ സമാപന ചടങ്ങിനെ രാഷ്ട്രപതി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു

ന്യൂ ഡൽഹി: ആഗോള പരിതഃസ്ഥിതികൾ രാജ്യങ്ങൾക്കു മുന്നിൽ ഇന്ന് വൈവിധ്യമാർന്ന വെല്ലുവിളികളാണ് ഉയർത്തുന്നത്. ദേശീയ താത്പര്യങ്ങളും അന്താരാഷ്ട്ര ലക്ഷ്യങ്ങളുമാണ്, തീരുമാനമെടുക്കാൻ ചുമതലപ്പെട്ടവരെ നയിക്കേണ്ടതെന്ന് ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് പറഞ്ഞു. ഇന്ന് (2020 നവംബർ 13) 60-ാമത് എൻ‌.ഡി.‌സി. കോഴ്‌സിന്റെ സമാപന ചടങ്ങിനെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഏതാനും രാജ്യങ്ങൾ പിന്തുടരുന്ന അതിർത്തി വികസിപ്പിക്കൽ നയത്തിന് എതിരെ ആഗോളതലത്തിൽ തന്ത്രപരവും പക്വവുമായ പ്രതികരണം ആവശ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.

നമ്മുടെ സായുധ സേനയിൽ നിന്നും സർക്കാർ സർവീസുകളിൽ നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് മാത്രമല്ല, വിദേശ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ളവർക്കും എൻ‌.ഡി‌.സി. നൈപുണ്യവും അറിവും പകർന്ന് നൽകിയിട്ടുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

Share
അഭിപ്രായം എഴുതാം