സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍

കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംഘടിപ്പിച്ച ജില്ലാതല കോവിഡ് കോര്‍ കമ്മറ്റിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണിതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുളള മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റിന്റെ സേവനം ഇതിനായി പ്രയോജനപ്പെടുത്താനും കളക്ടര്‍ നിര്‍ദ്ദേശം നല്കി. നിലവില്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണെങ്കിലും ജാഗ്രത കര്‍ശനമായി തുടരണം. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത്. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകീകൃത സ്വഭാവത്തോടെ തുടര്‍ന്നാല്‍ മാത്രമേ ജില്ലയിലെ കോവിഡ് നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കാന്‍ കഴിയുകയുളളുവെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പ, സബ് കളക്ടര്‍ ഡിആര്‍ മേഘശ്രീ, എഡിഎം എന്‍ ദേവിദാസ്, ഡിഎംഒഡോ.എവി രാംദാസ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍എം മദുസൂതനന്‍,തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →