ഒഡീഷയിൽ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ഭുവനേശ്വർ : പടിഞ്ഞാറെ ഒറീസയിൽ ബലംഗീർ ജില്ലയിലെ പാട്നാഗഢ് എന്ന സ്ഥലത്ത് ഒരു വീട്ടിലെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബുലു ജാനി (50), ഭാര്യ ജ്യോതി (48), മക്കളായ സരിത(12), ഭീഷ്മ(5), ശ്രീയ(3), സഞ്ജീവ് (2) എന്നിവരാണ് കൊല്ലപ്പെട്ടത്. 11-11-2020 ബുധനാഴ്ച പുലർച്ചെയാണ് കമ്പിളിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കിടക്കുന്നത് അയൽവാസികൾ കണ്ടത്.

നേരം വെളുത്തിട്ടും വീടിന്റെ വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ട് സംശയിച്ച് സമീപവാസികൾ വന്നു നോക്കിയപ്പോഴാണ് സംഭവമറിഞ്ഞത്. പോലീസിൽ വിവരം അറിയിച്ചു. ബലാംഗീർ ജില്ലയിലെ പോലീസ് അധികാരി ഭട്കർ സന്ദീപ് സമ്പത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു. കൊലപാതകമാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബിഹാർ സ്വദേശി ബുലു ജാനി 15 വർഷം മുമ്പാണ് പത്നി ജ്യോതിയുടെ കൂടെ പട്നാഗഡിൽ വന്നത്. കാടുകളിൽ നിന്നും തേൻ എടുത്തു കൊണ്ടുവന്ന് വിറ്റാണ് ജീവിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം വരെ ശാന്തമായിരുന്ന അവരുടെ വീട്ടിൽ നിന്നും രാത്രിയോടെ ഒച്ചയും ബഹളവും കേൾക്കാൻ തുടങ്ങി. പുലർച്ചെ നേരം വെളുത്തിട്ടും വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ടു അയൽവാസികൾ വന്നു നോക്കി. വീട്ടിലെ ആറു പേരുടെ മൃതദേഹങ്ങൾ കമ്പിളിയിൽ പൊതിഞ്ഞു കിടക്കുന്നതാണ് കണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →