ശുദ്ധവായു വേണോ, ഇവന്‍ സഹായിക്കും: റോബോട്ടുമായി കാണ്‍പൂര്‍ വിദ്യാര്‍ത്ഥി

കാണ്‍പുര്‍: ശുദ്ധവായു വേണോ, ഇവന്‍ സഹായിക്കും, പറയുന്നത് കാണ്‍പുരില്‍നിന്നുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ പ്രാഞ്ചലിന്റെ സുഹൃത്താണ് ശുദ്ധവായു നല്‍കുക. ആ കൂട്ടുകാരന്‍ ഒരു റോബോട്ടാണെന്ന് മാത്രം. സഹപാഠിയായ അരേന്ദ്രയ്ക്കൊപ്പം പ്രാഞ്ചല്‍ വികസിപ്പിച്ചെടുത്ത എയര്‍ പ്യൂരിഫയര്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടാണിത്.

വായുവിനെ ശുദ്ധീകരിക്കാനും അതേസമയം സമയം മലിനീകരണ വസ്തുക്കളെ കുതിര്‍ക്കാനും കഴിയുന്നതാണ് ഈ റോബോട്ട്. ഇതിനായി ഞങ്ങള്‍ ഉപകരണത്തിനുള്ളില്‍ ഒരു പ്യൂരിഫയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. റോബോട്ട് പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, മലിനമായ വായു ഫില്‍ട്ടര്‍ ചെയ്യാന്‍ അതിന് കഴിയും, അന്തരീക്ഷത്തിലേക്കു ശുദ്ധവായു പുറപ്പെടുവിക്കും, അതേസമയം മലിനമായ കണികകള്‍ പിടിച്ചെടുത്തു ഉള്ളിലെ എയര്‍ ഫില്‍ട്ടറില്‍ ശേഖരിക്കും-പ്രാഞ്ചല്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →