പാലക്കാട്: കൊവിഡിനോടൊപ്പം ജീവിക്കുക എന്നതിനര്‍ത്ഥം കോവിഡ് ബാധിതരായി ജീവിക്കുക എന്നല്ലെന്ന് പാലക്കാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച കോവിഡ് പ്രതിരോധ വെബിനാര്‍ ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്തും അതു ബാധിക്കാതെ സുരക്ഷിതരായി ജീവിക്കാന്‍ പഠിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോവിഡില്‍ നിന്നു സംരക്ഷണം നേടുന്നതിനുള്ള മാർഗ്ഗങ്ങള്‍ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് വെബിനാറില്‍ സംസാരിച്ച ജില്ലാ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ ആഹ്വാനം ചെയ്തു.
പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ അജോ ചെറിയാന്‍, ഐസിഡിഎസ് സൂപര്‍വൈസര്‍ ആമിന പങ്കെടുത്തു.
മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസ്, സംയോജിത ശിശു വികസന പദ്ധതി എന്നിവയുമായി സഹകരിച്ചാണ് ചുങ്കത്തറ മേഖലയിലുള്ളവര്‍ക്കു വേണ്ടി വെബിനാര്‍ സംഘടിപ്പിച്ചത്.