കണ്ണൻ വേണുവിന്റെ വിവാഹ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായി.

നെടുമുടി വേണുവിന്റെ ഇളയ മകൻ കണ്ണൻ വേണുവിന്റെയും വൃന്ദ പി നായരുടെയും വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ചെമ്പഴന്തിയിൽ അണിയൂർ ദുർഗാ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സിനിമ പ്രവര്‍ത്തകര്‍ വിവാഹത്തിന് ഉണ്ടായിരുന്നില്ല. ചെമ്പഴന്തി വിഷ്‍ണുവിഹാറിൽ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകൾ ആണ് വൃന്ദ പി നായര്‍. ടി ആർ സുശീലയാണ് നെടുമുടി വേണുവിന്റെ ഭാര്യ.ഉണ്ണി വേണു ആണ് നെടുമുടി വേണുവിന്റെ മൂത്ത മകൻ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →