ലോസ് ഏഞ്ചൽസ്: അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ഹൃദയവുമായി വന്ന ഹെലികോപ്റ്റർ ആശുപത്രിക്കു മുകളിൽ തകർന്നു വീണു. അമേരിക്കയിലെ ലോസ് ഏഞ്ചൽസിലാണ് സംഭവം നടന്നത്. അപകടത്തിൽ പൈലറ്റിനും മറ്റു രണ്ടു പേർക്കും നിസ്സാര പരിക്കേറ്റു .തകർന്ന ഹെലിക്കോപ്റ്ററിൽ നിന്നും ഹൃദയമടങ്ങിയ പെട്ടി സുരക്ഷിതമായി പുറത്തെടുക്കുകയും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.