യൂ ട്യൂബറെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: യൂ ട്യൂബറെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക് മേനോനാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യൂട്യൂബര്‍ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് ഭാഗ്യലക്ഷ്മി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിക്കണമെന്നും ഏതു നിബന്ധന വേണമെങ്കിലും അംഗീകരിക്കാമെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ നിയമവ്യവസ്ഥയെ അനുസരിക്കുന്ന പ്രവൃത്തിയല്ല പ്രതികളുടെ ഭാഗത്തു നിന്നുണ്ടായതെന്ന് കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. എങ്കിലും കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം