തിരുവനന്തപുരം: കള്ളപ്പണക്കേസിൽ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനായി എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഉദ്യോഗസ്ഥർ അട്ടക്കുളങ്ങര ജയിലിലെത്തി.
2020 ഒക്ടോബറിലാണ് സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സ്വർണ കടത്ത് കേസിൽ കസ്റ്റംസ് കോഫെപോസ നിയമം ചുമത്തിയതോടെയായിരുന്നു ജയിൽ മാറ്റം. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരെ തിരുവനന്തപുരം സെൻട്രൽ ജയിലേക്കും മാറ്റിയിരുന്നു.
ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടിനെ കുറിച്ചറിയാൻ ബിനീഷ് കോടിയേരിയെ തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുകയാണ്.