ചെന്നൈ: അമേരിക്കന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന് എംകെ നേതാവ് എം.കെ. സ്റ്റാലിന് തമിഴിൽ കത്തയച്ചു.
അയച്ച കത്തിന്റെ പകര്‍പ്പ് സ്റ്റാലിന് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
കമലയുടെ അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയില്‍ ലഭിക്കുന്ന കത്ത് കമലയ്ക്ക് സന്തോഷം നല്‍കുമെന്ന് കരുതുന്നതായും സ്റ്റാലിൻ എഴുതി. അമേരിക്കയ്ക്ക് നേട്ടങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം തമിഴ് പാരമ്പര്യവും ലോകത്തിന്റെ നെറുകയിലെത്തിക്കണമെന്നും സ്റ്റാലിന് കത്തില്‍ കുറിച്ചു.
കമലയുടെ വിജയം ഡി.എം.കെയുടെ രാഷ്ട്രിയ ആശയങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നുവെന്നും സ്റ്റാലിന് കത്തില്‍ വ്യക്തമാക്കി.