വാഷിങ്ടണ്‍: രാജ്യത്തെ നയിക്കാനും ഏകീകരിക്കാനും അവസരം ലഭിച്ച നല്ല മനുഷ്യന്‍’ എന്ന് ബൈഡനെ അഭിസംബോധന ചെയ്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യൂ ബുഷ്.യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനങ്ങള്‍ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപ് പരാജയം അംഗീകരിക്കാതെ വന്നതോടെ ബൈഡന്റ വിജയം അംഗീകരിച്ച പ്രമുഖ റിപ്പബ്ലിക്കന്‍ നേതാവായി ബുഷ് .തെരഞ്ഞെടുപ്പില്‍ ഏഴുകോടി വോട്ട് നേടിയ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെയും അദ്ദേഹം അഭിനന്ദിച്ചു.
‘നിങ്ങള്‍ക്കും നിങ്ങളുടെ വിജയത്തിനുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു. ആഴത്തിലുള്ള മുറിവുകള്‍ സുഖപ്പെടുത്തുന്ന സമയമാണിത്. ധാരാളം പേര്‍ നിങ്ങള്‍ നയിക്കണമെന്ന് ആഗ്രഹിക്കുന്നു’ എന്ന് ജോര്‍ജ് ബുഷിൻ്റെ സഹോദരന്‍ ജെബ് ബുഷും ബൈഡന് ആശംസകൾ നേർന്നു.ട്രംപ് മത്സരത്തിനെത്തിയതോടെ 2016-ൽ റിപ്പബ്ളിക്കൻ പാർട്ടിയിൽ നിന്നും അവസരം നഷ്ടപ്പെട്ട വ്യക്തിയാണ് ജെ ബ് ബുഷ് .

