സെക്രട്ടറിയേറ്റിലെ തീപിടിത്തം,അന്തിമ ഫോറന്‍സിക് ഫലം തയ്യാറായി, ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവില്ല, സംശയാസ്പദമായി മദ്യക്കുപ്പികളും

തിരുവനന്തപുരം: 2020 ഓഗസ്ത് 25 ന് സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിൻ്റെ അന്തിമ ഫോറന്‍സിക് ഫലം തയ്യാറായി. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സർക്യൂട്ട് ആണെന്ന് അന്തിമ റിപ്പോർട്ടിലും ഇല്ല. അതിനാല്‍ തന്നെ തീപ്പിടുത്തമുണ്ടായ ഹാളിലെ ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമായിട്ടില്ല.

തിപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് നേരത്തെ വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ ഫോറൻസിക്കിൻ്റെ അന്തിമ പരിശോധന ഫലവും ഷോർട് സർക്യൂട്ടിനെ നിരാകരിക്കുകയാണ്.

തീപിടിത്തം നടന്നിടത്തു നിന്ന് രണ്ട് മദ്യകുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യകുപ്പികള്‍ തീപിടുത്തത്തിന് കാരണമാണോയെന്ന് വ്യക്തമല്ല. ഇതോടെ ഫയലുകള്‍ കത്തിയ സംഭവത്തിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നോ എന്ന സംശയം കൂടുതൽ ബലപ്പെടുകയാണ് . ഫാനിന്റെ കത്തിയ ഭാഗങ്ങള്‍, ഉരുകിയ ഭാഗങ്ങള്‍, മോട്ടര്‍ എന്നിവ പരിശോധിച്ചിരുന്നു. തീപിടിത്തതിന് കാരണം വ്യക്തമാകാത്തതിനാല്‍ വിദഗ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താന്‍ ആലോചനയുണ്ട്. സാമ്പിള്‍ ബംഗ്‌ളൂരുവിലോ കൊച്ചിയിലോ അയക്കാനാണ് തീരുമാനം.

സ്വർണക്കടത്ത് കേസിലെ അന്വഷണം ചൂടുപിടിച്ചു വന്ന ഘട്ടത്തിലാണ് സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിന് കീഴിലെ പ്രോട്ടോകോള്‍ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →