വോഗ് മാഗസിൻ വുമണ്‍ ഓഫ് ദ ഇയര്‍ 2020 ആയി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ

തിരുവനന്തപുരം : ലോകപ്രശസ്ത ഫാഷന്‍-ലൈഫ്‌സ്റ്റൈല്‍ മാഗസിന്‍ വോഗ് ഇന്ത്യയുടെ കവര്‍ ഗേളായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെ. കെ ശൈലജ. കേരളത്തിൽ കൊവിഡ് മഹാമാരിയെ പ്രതിരോധിച്ചത് എങ്ങനെയെന്ന് മന്ത്രി വിശദീകരിക്കുന്ന അഭിമുഖത്തോടെയാണ് നവംബര്‍ ലക്കത്തെ കവര്‍ സ്‌റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പല മേഖലയിലും കഴിവ് തെളിയിച്ച വനിതകളെയാണ് വോഗ് വുമണ്‍ ഓഫ് ദ ഇയര്‍ ആയി അംഗീകരിക്കുക. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന തലക്കെട്ടോട്ടു കൂടിയാണ് നവംബര്‍ മാസത്തെ പതിപ്പില്‍ കെ. കെ ശൈലജയുടെ കവര്‍ ഫോട്ടോ. കോവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ പ്രശംസിച്ചു കൊണ്ടാണ് കെ കെ ശൈലജയെ മാഗസിനില്‍ അവതരിപ്പിക്കുന്നത്.

‘പേടിയല്ല, കര്‍മ്മനിരതയാവാനുള്ള പ്രേരണയാണ് എനിക്ക് കിട്ടിയത്’ എന്ന തലക്കെട്ടോടെയാണ് മാഗസിന്‍ കവര്‍സ്‌റ്റോറി തയ്യാറാക്കിയിരിക്കുന്നത്. പ്രതിരോധത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും രീതികളെക്കുറിച്ചും തന്റെ ജീവിത രീതികളെക്കുറിച്ചും മന്ത്രി വിശദീകരിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →