ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റില്‍.

മുംബൈ: ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ്
കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റില്‍.

നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഇവരുടെ ജുഹുവിലെ വീട്ടില്‍ 8-11-2020 ഞായറാഴ്ച നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്. 10 ഗ്രാം കഞ്ചാവ് ആണ് കണ്ടെത്തിയത്.

നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്‍സ്റ്റാന്‍സസ് ആക്‌ട് പ്രകാരമാണ് ഷബാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സ്ഥിരീകരിച്ചു.

നേരത്തെ കഞ്ചാവ് കേസില്‍ എൻ സി ബി വാഹിദ് അബ്ദുല്‍ ഖാദിര്‍ ഷെയ്ഖ് എന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ നൽകിയ വിവര പ്രകാരമാണ് ഫിറോസിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

ഫിറോസിന് സമൻസയച്ച് ഞായറാഴ്ച രാവിലെ ഹാജരാകണമെന്ന് എന്‍സിബി ഫിറോസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫിറോസ് ഹാജരായിരുന്നില്ല. തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.

ആരക്ഷണ്‍, ഫിര്‍ ഫേര ഫേരി, വെല്‍കം തുടങ്ങി നിരവധി ബോളിവുഡ് സിനിമകളുടെ നിര്‍മാതാവാണ് ഫിറോസ് നാദിയാവാല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →