തൃശ്ശൂര്‍: അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ ഷീന ജോസ് (55) അന്തരിച്ചു. രോഗബാധിതയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 08/11/20 ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അന്ത്യം. തൃശ്ശൂര്‍ എം.എഡ് കോളേജില്‍ അധ്യാപികയാണ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യകാല പ്രവര്‍ത്തകയായിരുന്നു.
തൃശൂരിലെ ചേതന എന്ന സ്ത്രീവാദി സംഘത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയുമാണ്. നാടക- സിനിമ പ്രവര്‍ത്തകനായ കെ.സി സന്തോഷ് കുമാറാണ് ഭര്‍ത്താവ്.

