സ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ കൂട്ടത്തല്ലും ബഹളവും; പറപ്പൂക്കര കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂട്ടത്തല്ലും ബഹളവും. തൃശൂര്‍ പറപ്പൂക്കരയില്‍ നടന്ന കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗമാണ് ഒടുവിൽ അടിപിടിയിൽ അവസാനിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള ചർച്ചകൾ കയ്യാങ്കളിയിൽ എത്തിച്ചേരുകയായിരുന്നു.

മുന്‍ മണ്ഡലം പ്രസിഡന്റ് വിഭാഗമായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിനെതിരേ എതിർപ്പ് അറിയിച്ച്‌ രംഗത്തെത്തിയത്. മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ബൂത്ത് കമ്മിറ്റി ചേര്‍ന്നത്. ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ തീരുമാനിച്ചു എന്ന് ഒരു വിഭാഗം വാദിച്ചു. ഇതോടെ തര്‍ക്കം രൂക്ഷമായി. ബഹളം മൂത്ത് പിന്നീട് ഇരു കൂട്ടരും ഇരു വിഭാഗമായി തമ്മിലടിച്ചു. മണ്ഡലം പ്രസിഡന്റിന് അടിപിടിയിൽ പരിക്കേറ്റു.

കൂട്ടയടിയുമായി ബന്ധപ്പെട്ട് ആറുപേരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൂട്ടത്തല്ലിനിടെ ഓഫീസിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കൂട്ടത്തല്ല് വിവാദമായതോടെ ഡിസിസി അധ്യക്ഷന്‍ ഇടപെട്ടു. മുന്‍ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. അച്ചടക്ക ലംഘനം നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതുക്കാട് പൊലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →