കോട്ടയം: മാസ്ക്ക് ധരിക്കാതെ വീടിന് മുന്നിലിരുന്ന ആളെ വിളിച്ചിറക്കി പിഴ ചുമത്തി പോലീസ്. ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരനായ കണിയാംപറമ്പില്‍ കെ കെ ബാലചന്ദ്രനില്‍ നിന്നുമാണ് മാസ്ക്ക് ധരിക്കാത്തതിന് പോലീസ് പിഴയീടാക്കിയത്. തന്റെ സഹോദരന്റെ വീട്ടിലായിരുന്ന ബാലചന്ദ്രനെ പോലീസും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം റോഡ് സൈഡിലെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പിഴ അടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പിഴയടയ്ക്കാന്‍ ബാലചന്ദ്രന് തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. സ്റ്റേഷനില്‍എത്തിയ ബാലചന്ദ്രനോട് പിഴയടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബാലചന്ദ്രന് പിഴ അടക്കാന്‍ തയ്യാറായില്ല. . പ്രദേശത്തെ മറ്റ് പലയാളുകള്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്ന പറഞ്ഞ ബാലചന്ദ്രന് പോലീസിനെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ്.

