കുടുംബസമേതം വിദേശത്തേക്ക് പോയ സണ്ണി ലിയോൺ മാസങ്ങൾക്ക് ശേഷം തിരിച്ചെത്തി.

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ലോക്ക് ഡൗൺ വിശേഷങ്ങൾ ആരാധകരായി നിരന്തരം പങ്കുവയ്ക്കാറുള്ളതാരം നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്.

ഇന്ത്യയിൽ ലോക്ക് ഡൗണും കൊറോണയും വന്നപ്പോൾ അമേരിക്കയിലേക്കുതിരിച്ചുപോയ സണ്ണിലിയോൺ നാട്ടിൽ തിരിച്ചെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

കൊവിഡ് പൊട്ടിപുറപ്പെട്ടതോടെ നടി ഭർത്താവിനും മക്കൾക്കുമൊപ്പം ലോസ് ഏഞ്ചലസിലേക്ക് പോയിരുന്ന താരം മാസങ്ങൾക്ക് ശേഷം വിദേശ വാസം അവസാനിപ്പിച്ച് കഴിഞ്ഞദിവസം മുംബയിൽ തിരിച്ചെത്തി. പുതിയ സാഹസം എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സണ്ണി ലിയോൺ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

ദിവസങ്ങൾക്കു മുൻപ് മുംബയിലേക്ക് തിരിച്ചുപോകുകയാണെന്ന വിവരം സണ്ണി മറ്റൊരു പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ലോസ് ഏഞ്ചലസിലെ റോസാപ്പൂ തോട്ടത്തിലെ പൂക്കളുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രമാണ് നടി അന്ന് പോസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →