തിരുവനന്തപുരം: 15 വര്‍ഷത്തിലധികം പഴക്കമുളള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2021 ജനുവരി 1 മുതലാണ് ഉത്തരവ് ബാധകമാകുന്നത്. ഇവയക്ക് സിഎന്‍ജി ,എല്‍.എന്‍ജി ,എല്‍പിജി എനിവയിലേക്ക് മാറാവുന്നതാണ് . ഇത്രയും പഴക്കമുളള 3798 വാഹനങ്ങള്‍ സംസ്ഥാനത്തുണ്ട്. .
നവംബര്‍ 1 മുതല്‍ നടപ്പിലാക്കാനിരുന്ന നിരോധനം ജനുവരി 1 ലേക്ക് നീട്ടി വയ്ക്കുകയായിരുന്നു. പ്രകൃതി സൗഹാര്‍ദ്ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശം കണക്കിലെടുത്താണ് തീരുമാനം.

