പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടിയെ പിതാവ് പീഡനത്തിനിരയാക്കിയ സംഭവത്തിൽ അരല​ക്ഷം രൂ​പ ഇടക്കാല നഷ്ടപരിഹാരം അ​നു​വ​ദിച്ച് പോക്സോ കോടതി

തൃ​ശൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടിയെ പിതാവ് പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇട​ക്കാ​ല ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി അ​ര ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​ന്‍ തൃ​ശൂ​ര്‍ പോ​ക്സോ സ്പെ​ഷ​ല്‍ കോ​ട​തി ഉത്തരവിട്ടു. ഉ​ത്ത​ര​വ് ജ​ഡ്​​ജി കെ.​ആ​ര്‍. മ​ധു​കു​മാ​റാണ് ഉത്തരവിട്ടത്. ജി​ല്ല ലീ​ഗ​ല്‍ സ​ര്‍വി​സ​സ് അ​തോ​റി​റ്റി​യോ​ടാ​ണ് ഉത്തരവ്.

തൃ​ശൂ​ര്‍ ജി​ല്ല​ക്കാ​ര​നാ​യ 52 വ​യ​സ്സു​ള്ള പ്ര​തിയാണ് മകളെ പീഡിപ്പിച്ചത്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യാ​യ ഭാ​ര്യ​യി​ല്‍ ജ​നി​ച്ച കു​ട്ടി​യെ വീ​ട്ടി​ലും ലോ​ഡ്​​ജി​ലും എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പരാതി നൽകിയതോടെ പ്ര​തി ഗ​ള്‍ഫി​ലേ​ക്ക് കടക്കുകയായിരുന്നു. മ​ല​യാ​ളം അ​റി​യാ​ത്ത ഭാ​ര്യ​യും ര​ണ്ട് കു​ഞ്ഞു​ങ്ങ​ളും താമസ സ്ഥലത്ത് വാടക കൊടുക്കാൻ പോലും കഴിയാതെ കുടുങ്ങി.

കു​ട്ടി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സാഹചര്യം വ്യക്തമാക്കി പോ​ക്സോ സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ലി​ജി മ​ധു ന​ല്‍കി​യ ഹ​ര്‍ജി​യി​ലാ​ണ് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →