കൗമാരക്കാരി വീടിന്റെ ടെറസില്‍ പ്രസവിച്ചു

ദില്ലി: കൗമാരക്കാരി വീടിന്റെ ടെറസില്‍ പ്രസവിച്ചു. വടക്കന്‍ ദില്ലിയാണ് സംഭവം. ഇവിടെ ഒരു തെരുവില്‍ കടയുടെ മുന്നില്‍ നവജാത ശിശുവിനെ കണ്ടതായി അജ്ഞാതനായ ഒരാള്‍ പോലീസിനെ വിളിച്ചുപറയുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് ശിശുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സമീപ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് സമീപത്തെ കടയിലെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച 16 കാരിയെപ്പറ്റി വിവരം ലഭിച്ചത്.

പെണ്‍കുട്ടി എട്ടുമാസം മുമ്പ് 60 വയസുകാരന്റെ പീഡനത്തിനിരയായിരുന്നു. വീട്ടുകാരെ ഭയന്ന് ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു. വീടിന്റെ ടെറസില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ വീടിന് സമീപമുളള കടയുടെ മുമ്പില്‍ ഉപേക്ഷിച്ച കടന്നുകളയുകയായിരുന്നു.

കടയുടമയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വീട്ടുജോലി ചെയ്താണ് പെണ്‍കുട്ടിയും അമ്മയും ജീവിച്ചിരുന്നത്. 60 കാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →