ഭാരത് ബയോടെക് കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയിലെത്തും

ന്യൂഡല്‍ഹി:കോവിഡിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്സിന്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രതീക്ഷച്ചതിനും മുന്നേ തന്നെ കൊവാക്‌സിന്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ(ഐസിഎംആര്‍) മുതിര്‍ന്ന ശാസ്ത്രജ്ഞനായ രജനി കാന്താണ് പറഞ്ഞത്. ഐസിഎംആറും ഭാരത് ബയോടെക് ഇന്റര്‍നാഷനലും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്.

പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി’യില്‍ വേര്‍തിരിച്ചെടുത്ത വൈറസില്‍ നിന്നാണ് ഭാരത് ബയോടെക് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്‌സിന് കോവാക്‌സിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ബിബിഐഎല്‍ നിരന്തര പരിശ്രമമാണ് നടത്തുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ ഫലമെന്നും ഐസിഎംആര്‍ പറഞ്ഞു. ആദ്യമായാണ് ഇന്ത്യ തദ്ദേശീയമായി വാകിസിന്‍ നിര്‍മ്മിക്കുന്നത്. ”വാക്‌സിന്‍ നല്ല ഫലപ്രാപ്തി കാണിക്കുന്നു,” കൊവിഡ് -19 ടാസ്‌ക് ഫോഴ്സിലെ അംഗം കൂടിയായ രജനി കാന്ത് പറഞ്ഞു. ‘അടുത്ത വര്‍ഷം ആദ്യത്തോടെ, ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് മാസത്തോടെ ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →