തൃശ്ശൂർ : തൃശ്ശൂരിൽ പരോളിലിറങ്ങിയ പ്രതിയെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പൻകണ്ടം സ്വദേശി മുണ്ടയ്ക്കൽ സുര എന്ന സുരേഷാണ് മരിച്ചത്. 05 -11 -2020 വ്യാഴാഴ്ചയാണ് സംഭവം. കൊലക്കേസിലാണ് സുര പരോളിൽ ഇറങ്ങിയത്. അയൽവാസികളായ സ്ത്രീകളെ ആക്രമിച്ചു എന്ന പരാതിയിൽ തൃശൂർ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിനെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ കഴിഞ്ഞു.
പരോളിലിറങ്ങിയ പ്രതിയെ വീടിനടുത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
