കോട്ടക്കല്‍: മോഷിട്ടിച്ച ബുളളറ്റുമായി കറങ്ങി നടന്ന രണ്ടുേേപര്‍ പോലീസ് പിടിയിലായി. ജില്ലാ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. നോക്കാം പാറയില്‍ നിന്നാണ് ഇവരെ പിടിച്ചത്. സൈലന്‍സറിസല്‍ രൂപ മാറ്റം വരുത്തി അമിത ശബ്ദത്തോടെ വന്ന ബുളളറ്റ് പരിശോധനാ സംഘം തടയുകയായിരുന്നു. കെ.എല്‍ 58 z. 1200 എന്ന നമ്പര്‍ വെച്ച ബുളളറ്റാണ് പിടിച്ചെടുത്തത്
പരിശോധനയില്‍ നമ്പര്‍ വ്യാജമെന്ന് കണ്ടതോടെ കൂടുതല്‍ പരിശോധന നടത്തി. വാഹനത്തിന്‍റെ നമ്പര്‍ കെഎന്‍ 55 എ ബി 1477 ആണ് പിന്നാലെ ഉറപ്പുവരുത്തി. ഉടമയെ ബന്ധപ്പെട്ടപ്പോള്‍ വെളളിയാപുറം സ്വദേശിയുടേതാണെന്നും മൂന്നാഴ്‌ചമുമ്പ് മോഷണം പോയതാണെന്നനും വ്യക്തമായി
അതേസമയം വാഹനത്തിന്‍റെ നമ്പര്‍ തലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുളള മറ്റൊരു വാഹനത്തിന്റേതാണെന്നും വാഹനം അദ്ദേഹം ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായതോടെ യാത്രക്കാരായ രണ്ടുപേരെ വാഹന സഹിതം കോട്ടക്കല്‍ പോലീസിന് കൈമാറി. . മോട്ടോര്‍വാഹന വകുപ്പിന്റെ ആപ്പുവഴിയാണ് മോഷണത്തെക്കുറിച്ചുളള തെളിവുണ്ടാക്കാനായത്. വാഹനം ഉപയോഗിച്ച രണ്ട് യുവാക്കളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. അവര്‍ തന്നെയാേണാ വാഹനം മോഷ്ടിച്ചതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

