ബ്രസീല്‍: ചില മേക്കോവറുകള്‍ പലപ്പോഴും നമ്മളെ ഞെട്ടിക്കാറുമുണ്ട്. എന്നാല്‍ ഭയമുണ്ടാക്കുന്നതാണ് 44കാരനായ ഈ ബ്രസീലുകാരന്റെ മേക്കോവര്‍. രാക്ഷസ ലുക്കിനായി മൂക്ക് മുറിച്ച മൈക്കല്‍ ഫാരോ ഡോ പ്രാഡോയാണ് ഇപ്പോള്‍ പല്ലില്‍ കൊമ്പുകള്‍ പിടിപ്പിച്ചിരിക്കുന്നത്.നിരവധി ഹെഡ് ഇംപ്ലാന്റുകള്‍, ഇഷ്ടാനുസൃതം നിരയാക്കിയ പല്ലുകള്‍, ഡസന്‍ കണക്കിന് ടാറ്റൂകള്‍ എന്നിവയും ഇദ്ദേഹം ശരീരത്തില്‍ ചെയ്തിട്ടുണ്ട്. സാത്താന്റെ രൂപഭാവങ്ങള്ക്കായി ഈ യുവാവ് ശസ്ത്രക്രിയയിലൂടെ മൂക്കിന്റെ ഒരു ഭാഗം നീക്കിയതിന്റെ പിന്നാലെയാണിത്.
പല്ലുകള്‍ ഘടിപ്പിക്കുന്നതിനായി 400 ഡോളറാണ് (ഏകദേശം, 39,000) ചിലവഴിച്ചത്.
ഇത്തരം വിചിത്രമായ രീതി പരീക്ഷിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വ്യക്തിയാണ് മൈക്കല്‍ എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്.മൈക്കല്‍ ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റാണെങ്കിലും സ്വന്തം ശരീരത്തില്‍ ഇത് വരെ മഷി നല്‍കിയിട്ടില്ല. മറ്റ് ടാറ്റൂ ആര്‍ട്ടിസ്റ്റുകളെ കൊണ്ടാണ് ശരീരത്തില്‍ പരീക്ഷണം.15,000ത്തിലധികം ഫോളോവേഴ്സുള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ശരീര പരിവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ മൈക്കല്‍ പങ്കിടുന്നത്.

