സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട വഴി ; അയോധന മുറകളുമായി വനിതകള്‍

വയനാട്: സ്ത്രി ശാക്തീകരണത്തിന്റെ വേറിട്ട വഴിയില്‍ കരുത്ത് തെളിയിച്ച് ജില്ലയില്‍ വനിതകളുടെ വിജിലന്റ് ഗ്രൂപ്പിനു തുടക്കമായി. 1038 വനിതകളാണ് കാരാട്ടെ ,കളരി, യോഗ അഭ്യാസത്തിലൂടെ പ്രഥമ വിജിലന്റ് ഗ്രൂപ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്തും,  ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായാണ്  പദ്ധതി ആവിഷ്‌കരിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീ-ശിശു സൗഹൃദഅന്തരീക്ഷം ഉണ്ടാക്കുന്നതിനുമായാണ് വിജിലന്റ് ഗ്രൂപ്പ് രൂപികരിച്ചത്. സുരക്ഷയുടെ സ്വയം പാഠങ്ങളാണ് അഭ്യസിക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങളെ  പ്രതിരോധിക്കുക, അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ നേരിടുന്നവര്‍ക്ക് പിന്തുണയും സഹായവും നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് അഭ്യസിച്ചിരിക്കുന്നത്.  ആത്മവിശ്വാസം വളര്‍ത്തുവാനും സ്വയം മുന്നേറുവാനുമാണ് പരിശീലനത്തിലൂടെ അഭ്യസിക്കുന്നത്. ജില്ലയിലെ വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുത്ത 2 പേരെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8994/Women-Empowerment.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →