ഹരിയാനയിൽ നാട്ടുകാരുടെ ആക്രമണത്തിൽ 16 പൊലീസുകാർക്ക് പരിക്ക് , പൊലീസിനെ ആക്രമിച്ചത് ഖനനത്തിനെതിരായി സമരം ചെയ്യുന്ന ഗ്രാമീണർ

ചണ്ഡീഗഡ്: ഹരിയാനയിലെ ബർവാല റട്ടാവേലിയിൽ ഖനനത്തിനെതിരായി സമരം ചെയ്യുന്ന ഗ്രാമീണർ പൊലീസിനെ ആക്രമിച്ചു. ചൊവ്വാഴ്ച (03/11/20) ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

ഗ്രാമത്തിലെ ഖനനത്തിനെതിരെ നാട്ടുകാർ സമരം നടത്തി വരികയായിരുന്നു. സമരത്തെ തുടർന്ന് 2020 ഒക്ടോബർ മാസം ഖനനം അധികൃതർ നിർത്തിവയ്പ്പിക്കുകയും ചെയ്തിരുന്നു. നിയമപരമായ പരിധിയിലധികം ആഴത്തിൽ കുഴിച്ചതിന് ഖനി ഉടമയ്ക്ക് 53 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഒക്ടോബർ 30 ന് ഇതിൽ 26 ലക്ഷം ഇയാൾ കെട്ടി വയ്ക്കുകയും ഖനനം പുനരാരംഭിക്കുകയും ആയിരുന്നു. ഇങ്ങനെയാരംഭിച്ച ഖനനം തടയാനെത്തിയ നാട്ടുകാരാണ് പൊലീസുമായി ഏറ്റുമുട്ടിയത്.

അക്രമാസക്തരായ ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസ് നാല് റൗണ്ട് ആകാശത്തേക്ക് വെടിവച്ചു.
പരിക്കേറ്റവരിൽ മൂന്ന്‌ വനിതാ പൊലീസുകാരും ഉൾപ്പെടുന്നു. പൊലീസുകാരിൽ മൂന്നു പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്.

സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ പൊലീസ് അറസ്റ്റു ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →