കായംകുളം: സിപിഎം പ്രവര്‍ത്തകനായ സിയാദിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 74 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ജില്ലാ പോലീസ് മേധാവി പി.എസ് സാബുവിന്റെ മേല്‍ മോട്ടത്തില്‍ ഡിവൈഎസ്‌പി അലക്‌സ് ബേബി, ഇന്‍സ്‌പെക്ടര്‍ വൈ ഷാഫി എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷണം നടത്തിയത്.
107 സാക്ഷിമൊഴികളും 68 റിക്കാര്‍ഡുകളും 32 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രധാന സാക്ഷികളുടെ 164 സ്റ്റേറ്റ്‌മെന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റമറ്റ രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

