തൃശൂര്‍: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ നിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെത്തി. 4-11-2020
ബുധനാഴ്ച രാവിലെയാണ് കോവിഡ് രോഗികള്‍ക്കായുള്ള വാർഡിൽ വിതരണം ചെയ്യാനെടുത്ത പൊതിച്ചോറിൽ കഞ്ചാവ് പൊതികൾ കണ്ടെത്തിയത്.
ഭക്ഷണം കൊടുക്കുന്നതിനു മുമ്പ് ജീവനക്കാർ നടത്തിയ പരിശോധനയിൽ പൊതിച്ചോറിനുള്ളിൽ 10 ഗ്രാം വീതമുള്ള 3 കഞ്ചാവ് പൊതികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുക്കുകയായിരുന്നു. രോഗികളുടെ ബന്ധുക്കള്‍ കൊണ്ടു വരുന്ന ഭക്ഷണവും വാർഡിൽ അനുവദിക്കാറുണ്ട്.
കഞ്ചാവു പൊതികൾ അടങ്ങിയ പൊതിച്ചോറ് വിയ്യൂര്‍ ജയിലില്‍ നിന്ന് കോവിഡ് ബാധിച്ച് ഇവിടെ എത്തിയ തടവുകാരനു വേണ്ടി എത്തിച്ചതാണോ എന്നാണ് സംശയിക്കുന്നത്.

