മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് തകർത്ത് ഹൈദരാബാദ് , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി

ഷാർജ: മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് പരാജയപെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ പി എല്‍ പ്ലേ ഓഫില്‍ പ്രവേശിച്ചു. അതിനിര്‍ണായക മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം 17.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപെടാതെ ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിന്റെ ജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

58 പന്തില്‍ 85 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും 45 പന്തില്‍ 58 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഹൈദരാബാദിന് അനായാസ വിജയം സമ്മാനിച്ചത്.

സണ്‍റൈസേഴ്‌സ് മത്സരത്തില്‍ വിജയിച്ചതോടെ കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനെ 25 പന്തില്‍ 41 റണ്‍സ് നേടിയ കീറോണ്‍ പൊള്ളാര്‍ഡാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. സണ്‍റൈസേഴ്‌സിന് വേണ്ടി സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റും ഹോള്‍ഡര്‍, നദീം എന്നിവര്‍ 2 വിക്കറ്റ് വീതവും റാഷിദ് ഖാന്‍ ഒരു വിക്കറ്റും നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →