തൃശൂർ : അമേരിക്കയിലെ മിനസോട്ട കൗൺസിലിലേക്ക് മലയാളി തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ കോളങ്ങാട്ടുകര സ്വദേശി പൊറക്കുടഞ്ഞത്ത് മനയിൽ പി ജി നാരായണനാണ് മിനസോട്ട സംസ്ഥാനത്തെ ഈഡൻ പ്രയർ സിറ്റി കൗൺസിലിൽ നിന്ന് വിജയിച്ചത്.
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 18-ാം വയസിൽ അമേരിക്കയിലേക്ക് പോയ പി ജി നാരായണൻ ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. മെഷീൻ ലേണിംഗ് ഡാറ്റ അനലറ്റിക്സ് കമ്പനിയുടെ സ്ഥാപകനാണ്.
മിനസോട്ട കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് പി ജി നാരായണൻ