ബാഴ്സലോണ: സ്പെയ്നിലെ ബാഴ്സലോണയിൽ ലോക് ഡൗൺ വിരുദ്ധ കലാപകാരികളും പൊലീസും ഏറ്റുമുട്ടുന്നതിനിടയിലും ശാന്തമായി പിയാനോ വായിച്ച പീറ്റർ വില്യം ഗെഡ്സിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി. കല്ലേറും വെടിവയ്പുമെല്ലാം നടക്കുന്ന തെരുവിലാണ് സംഗീതത്തിൽ സ്വയം മറന്ന് പീറ്റർ വില്യം ഗെഡ്സ് ഇരുന്നത്. പിന്നിൽ നടക്കുന്ന കുഴപ്പങ്ങളൊന്നും തെല്ലും അദ്ദേഹത്തെ അലട്ടിയില്ല.
കോവിഡ് -19 വ്യാപിക്കുന്നത് തടയുന്നതിനുള്ള പുതിയ നിയന്ത്രണങ്ങൾക്കെതിരെ പ്രകടനം നടത്താൻ നൂറുകണക്കിന് ആളുകൾ ഇവിടെ ഒത്തുകൂടിയിരുന്നു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും രാത്രി 11 നും 6 നും ഇടയിൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തതോടെ കലാപ സമാനമായ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു