ലക്നൗ: ഫ്രാന്‍സില്‍ നടന്ന കൊലപാതകങ്ങളെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രീതിയില്‍ സംസാരിച്ച പ്രശസ്ത ഉര്‍ദു കവി മുനവര്‍ റാണയ്ക്ക് എതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ്.
കഴിഞ്ഞ ദിവസം ഒരു വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ഇന്ത്യയില്‍ ആരെങ്കിലും നമ്മുടെ ദൈവങ്ങളെയോ ദേവതകളെയോ മോശമാക്കുന്ന രീതിയില്‍ കാരിക്കേച്ചറുകള്‍ വരച്ചാല്‍ താന്‍ അവരെ കൊല്ലുമെന്നായിരുന്നു അഭിമുഖത്തില്‍ ഉര്‍ദു കവിയുടെ പ്രതികരണം. ഐ പി സി സെക്ഷന്‍ 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്ക് ഇടയില്‍ ശത്രുത പ്രോത്സാഹിപ്പിക്കുക), 295 എ, 298, 305 വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉര്‍ദു സാഹിത്യത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വ്യക്തിയാണ് മുനവര്‍ റാണ

