യുഡിഎഫിലേക്ക് സ്വീകരിച്ചാലും വേണ്ട; എം.എം. ഹസന് വിവരക്കേട്; പി.സി. ജോർജ്

തിരുവനന്തപുരം: യുഡിഎഫിലേക്ക് സ്വീകരിച്ചാലും വേണ്ടെന്നും എം.എം. ഹസന് വിവരക്കേടാണെന്നും പി.സി. ജോര്‍ജ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഒറ്റയ്ക്ക് മത്സരിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു. കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കും.

കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ എന്ന് പി.സി. ജോർജ് ചോദിച്ചു. ആറു കഷ്ണമായി നില്‍ക്കുന്ന മുന്നണിയാണ് യുഡിഎഫ്. കാല് വാരുമെന്നുറപ്പാണ്. എന്നെ യുഡിഎഫിൽ എടുക്കാമോ എന്ന് താന്‍ ചോദിച്ചിട്ടില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

യുഡിഎഫുമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച പി.സി. ജോർജിനെതിരേ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇതോടെ യുഡിഎഫ് പ്രവേശനം നടക്കില്ലെന്ന് മനസ്സിലാക്കിയതിനുശേഷമാണ് പി. സി. ജോര്‍ജിന്റെ മറുപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →