ദുബായില്‍ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെക്കുറിച്ചും അന്വേഷണം വേണമെന്ന് ഇഡി

ബംഗളൂരു: ദുബായില്‍ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെക്കുറിച്ചും അന്വേഷണം വേണമെന്ന് ഇഡി കോടതിയെ അറിയിച്ചു. സ്വര്‍ണ്ണ കടത്തുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അബ്ദുല്‍ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയാണെന്നും നിരവധിയാളുകളെ ബിനാമിയാക്കി ധാരാളം സ്വത്തുക്കള്‍ ബിനീഷ് മറച്ചുവച്ചിട്ടുണ്ടെന്നും ഇഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിലും ഗുരുതരമായ ആരോപണമാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഉന്നയിച്ചിട്ടുളളത്. ബിനീഷ് അനൂപിന് നല്‍കിയ അഞ്ചുകോടിരൂപ സമാഹരിച്ചത് മയക്കുമരുന്ന് കച്ചവടത്തിലൂടെയാണെന്ന് ഇഡി കണ്ടെത്തി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2012 മുതല്‍ 2019 വരെ വിവധ അക്കൗണ്ടുകളിലൂടെയാണ് ബിനീഷ് അനൂപിന് തുക കൈമാറിയിട്ടുളളത്. ബിനീഷ് ലഹരി മരുന്ന് കച്ചവടം നടത്തിയെന്ന് വ്യക്തമാക്കുന്ന മൊഴികളുണ്ട്. ബിനീഷിന്‍റെ ഉടമസ്ഥതയിലുളള കമ്പനികളുടെ ആദായ നികുതി രേഖകളില്‍ പൊരുത്തക്കേട് ഉണ്ടെന്നും ഈ കമ്പനികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →