മാനസിക സൗഖ്യത്തിനായി യോഗയും ആയുർവേദ ചികിത്സകളും എന്ന വിഷയത്തിൻ മേലുള്ള അന്താരാഷ്ട്ര വെബിനാർ 2020 നവംബർ അഞ്ചിന്

ന്യൂ ഡെൽഹി: മാനസിക സൗഖ്യത്തിനായി യോഗയും ആയുർവേദ ചികിത്സാ രീതികളും എന്ന വിഷയത്തിൻ മേൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും വെസ്റ്റേൺ സിഡ്നി സർവകലാശാലയും ചേർന്ന് 2020 നവംബർ അഞ്ചിന് അന്താരാഷ്ട്ര വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ഇറ്റലി, ജർമനി എന്നീ രാഷ്ട്രങ്ങളിലെ യോഗ-ആയുർവേദ ചികിത്സാ മേഖലയിലെ പ്രമുഖർ വെബ്ബിനാറിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യോഗ-ആയുർവേദ ചികിത്സകളിലെ ശാസ്ത്രീയ ഗവേഷണ രംഗത്തെ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കാൻ വെബ്ബിനാർ വഴിതുറക്കും. ആയുഷ് സഹമന്ത്രി ശ്രീ ശ്രീപദ് യേശോനായിക് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

മാനസിക സൗഖ്യം വർദ്ധിപ്പിക്കുന്നതിൽ ആയുർവേദ-യോഗ ചികിത്സ രീതികൾക്കുള്ള സാധ്യതകൾ, അവയുടെ  ശാസ്ത്രീയ തെളിവുകൾ എന്നിവ സംബന്ധിച്ച് പൊതുജന അവബോധം വളർത്താനും ഈ മേഖലകളിൽ കൂടുതൽ ഗവേഷണങ്ങൾക്ക് വഴി തുറക്കാനും ചർച്ചകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020 ലെ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, മികച്ച ലേഖനങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ ‘മാനസിക ശാരീരിക സൗഖ്യത്തിന് യോഗ’ എന്ന ഇ-ബുക്ക് ഉദ്ഘാടനസമ്മേളനത്തിൽ പ്രകാശനം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →