വനിതാ കോണ്‍സ്റ്റബിളിനെ അപമാനിച്ച പ്രതിക്ക് ഒരു വര്‍ഷം തടവ്

പാലക്കാട്: പാലക്കാട് ജംഗ്ഷന്‍ റെയില്‍വെ സ്‌റ്റേഷനില്‍ മഫ്റ്റിയില്‍ ഉണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിളിനെ അപമാനിച്ച പ്രതിക്ക് ഒരു വര്‍ഷം തടവും 500 രൂപ പിഴയും. പാലക്കാട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് ഗൂഡല്ലൂര്‍ നാടുകാണി പ്ലാക്കാട്ടില്‍ ജയകുമാ(44) റാണ് അപമാനിച്ചത്
റെയില്‍വെ സംരക്ഷണ സേനയിലെ വനിതാ കോണ്‍സ്റ്റബിളിനെയാണ് അപമാനിച്ചത്.

2016 ജനുവരി 21 ന് റിപ്പബ്ലിക് ദിന പരേഡിന്റെ പരിശീലനത്തിനായ് പാലക്കാട് ഡിവിഷണല്‍ ഓഫിസില്‍ എത്തിയ വനിതാ കോണ്‍സ്റ്റബിളിനെ റെയില്‍വെ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന ഏണിപ്പടിയില്‍ വെച്ച് പ്രതി അപമാനിക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →