കലാപ സാദ്ധ്യത: ഫ്രഞ്ച് പ്രധാനമന്ത്രി പാരിസിലേക്ക്

പാരിസ്: ഫ്രാന്‍സില്‍ ലിയോണ്‍ നഗരത്തില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതനെ വെടിവച്ച സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് തിരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനാണ് ഉടന്‍ പാരിസിലേക്ക് പോവുന്നതെന്നും അടിയന്തര യോഗത്തില്‍ പങ്കെടുക്കുമെന്നും ജീന്‍ കാസ്റ്റെക്‌സ് പറഞ്ഞു.

പള്ളിയിലേക്ക് കടന്നു കയറിയ അക്രമി പുരോഹിതനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പള്ളി അടച്ചു പുറത്തിറങ്ങിയ പുരോഹിതന് നേരെ വൈകുന്നേരം നാല് മണിയോടെയാണ് ആക്രമണം ഉണ്ടായത്.വെടിവച്ച ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചതായും ഫ്രഞ്ച് പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി ഫ്രാന്‍സില്‍ സമാന സംഭവം നടന്നുവരികെയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പള്ളിയില്‍വച്ച് ഒരു സ്ത്രീയുള്‍പ്പെടെ രണ്ട് പേരെ തലയറുത്തു കൊലപ്പെടുത്തിയിരുന്നു.

ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡില്‍ സ്‌കൂളിലെ അദ്ധ്യാപകനെ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ കാണിച്ച് പഠിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവാവ് തലയറുത്തു കൊലപ്പെടുത്തിയിരുന്നു. സ്‌കൂളിന് പുറത്തുവച്ചാണ് പ്രതി അദ്ധ്യാപകനെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഭീകരാക്രമണത്തിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിലപാടെടുത്തിരുന്നു. തുടര്‍ന്ന് ഫ്രാന്‍സിനെതിരെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ പ്രക്ഷോഭമുയര്‍ത്തിയിരുന്നു. കലാപ സാദ്ധ്യത കണക്കിലെടുത്ത് ഫ്രഞ്ച് ജനതയ്ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →