ബംഗളുരു: രഹസ്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി ഫെയ്സ് ബുക്കിലിട്ടു, ഭർത്താവിനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകി.
ബംഗളുരുവിലെ സ്വകാര്യ നഴ്സിംഗ് സർവീസ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ ദേവിക (29) ആണ് ഭർത്താവ് ഹരികൃഷ്ണനെതിരെ പരാതി നൽകിയത്. താനറിയാതെ കിടപ്പറ രഹസ്യങ്ങൾ ഭർത്താവ് വീഡിയോയിൽ പകർത്തുകയും ഫെയ്സ് ബുക്ക് മെസഞ്ജർ വഴി പലർക്കും അയച്ചുകൊടുക്കുകയും ചെയ്തു എന്നാണ് പരാതി.
ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ദേവിക 2019 ലാണ് സഹപ്രവർത്തകൻ കൂടിയായ ഹരികൃഷ്ണനെ വിവാഹം ചെയ്യുന്നത്. ദേവികയ്ക്ക് വിവാഹേതരമായ ബന്ധമുണ്ടെന്ന് ഹരികൃഷ്ണന് സംശയമുണ്ടായിരുന്നതായും ദേവിക പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞു.
പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
രഹസ്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി ഫെയ്സ് ബുക്കിലിട്ടു , ഭർത്താവിനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകി
