ചെന്നൈ: മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിനായി ദേശീയ യോഗ്യത-പ്രവേശന പരീക്ഷ പാസായ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് 7.5 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചുകൊണ്ടുളള തമിഴ്നാട് സർക്കാരിൻ്റെ ബില്ലിന് ഗവർണർ ബൻവാരിലാൽ പുരോഹിത് അനുമതി നൽകി.
സോളിസിറ്റർ ജനറലിന്റെ നിയമപരമായ അഭിപ്രായം തേടിയ ശേഷമാണ് ഗവർണർ ബില്ലിൽ ഒപ്പിട്ടതെന്ന് രാജ്ഭവൻ വ്യക്തമാക്കി.
“ സോളിസിറ്റർ ജനറലിൻ്റെ അനുകൂല അഭിപ്രായം ലഭിച്ചയുടനെ ഗവർണർ ബില്ലിന് അനുമതി നൽകി,” രാജ്ഭവൻ പ്രസ്താവനയിൽ പറയുന്നു.
ഗവർണർ ബിൽ ക്ലിയർ ചെയ്യാൻ കാലതാമസം വരുത്തിയെന്ന് ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.
2020-21 അധ്യയന വർഷം മുതൽ തന്നെ സംവരണം നടപ്പാക്കാനാണ് തമിഴ്നാട് സർക്കാരിൻ്റെ തീരുമാനം