നിരോധനാജ്ഞ സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ തുടരും

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി അഞ്ച് ജില്ലകളിൽ നീട്ടി. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് നവംബർ 15 വരെ നിരോധനാജ്ഞ കിട്ടിയത്. മറ്റു ജില്ലകളിൽ നിരോധനാജ്ഞ 31 – 10 – 2020 ശനിയാഴ്ച അവസാനിക്കും. കോവിഡിന്റെ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഒക്ടോബർ രണ്ടിനാണ് സംസ്ഥാനത്ത് ക്രിമിനൽ ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് 30 -10 – 2020 വെള്ളിയാഴ്ച 6638 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ തൃശ്ശൂർ ജില്ലയിലാണ്. വെള്ളിയാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചത് 1096 പേർക്കാണ്. എറണാകുളത്ത് 674 പേർക്കും ആലപ്പുഴയിൽ 664 പേർക്കും മലപ്പുറത്ത് 761 പേർക്കും കോഴിക്കോട് 722 പേർക്കും ഇടുക്കിയിൽ 76 പേർക്കുമാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →