ചെന്നൈ: തമിഴ്‌നാട്ടില്‍ 5000 കോടി രൂപയുടെ നിക്ഷേപവുമായി ടാറ്റാ ഗ്രൂപ്പ്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തിന് ആവശ്യമായ ഉല്‍പ്പന്ന നിര്‍മ്മാണ പ്ലാന്റാണ് നിര്‍മിക്കുക.ഇതിനായി കമ്പനിക്ക് 500 ഏക്കര്‍ ഭൂമിയാണ് അനുവദിച്ചത്.പ്രോജക്ട് മുന്നോട്ടു പോകുമ്പോള്‍ 8000 കോടി വരെ കമ്പനി നിക്ഷേപിച്ചേക്കാമെന്നാണ് വിവരം.പദ്ധതി ടാറ്റയുടെതന്നെ സ്ഥാപനമായ ടൈറ്റാന്‍ എഞ്ചിനിയറിങ് ആന്‍ഡ് ഓട്ടോമേഷന്‍ ആയിരിക്കും നയിക്കുക
ഇലക്ട്രോണിക് ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് സ്ഥാപിക്കുകയെന്നും ഏതെങ്കിലുമൊരു പ്രത്യേക സ്ഥാപനത്തിനുസേവനം നല്‍കുകയല്ല ലക്ഷ്യമെന്നും ടാറ്റയുടെ പ്രതിനിധി വ്യക്തമാക്കി.എല്ലാകമ്പനികള്‍ക്കുവേണ്ടിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഘടകഭാഗങ്ങളാകും ടാറ്റയുടെ പ്ലാന്റില്‍ നിര്‍മിക്കുക.
സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണവും പുതിയ പ്ലാന്റില്‍ ലക്ഷ്യമിടുന്നുണ്ട്. അതേസമയം ആപ്പിള്‍ ഐഫോണ്‍ ഘടക ഭാഗങ്ങളും കമ്പനിയില്‍ നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ടാറ്റ വരുന്നതോടെ, 2025ല്‍ രാജ്യത്തെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ 25% തമിഴ്‌നാട്ടില്‍ നിന്നായിരിക്കുമെന്നാണ് വിലയിരുത്തല്‍

